SignIn
Kerala Kaumudi Online
Saturday, 27 April 2024 1.09 AM IST

പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

k

തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ),(കാറ്റഗറി നമ്പർ 124/2021) തസ്തികയിലേക്ക് 13,14,15,16 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:04712546385.

കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാർക്കറ്റിംഗ് സൂപ്പർവൈസർ (കാറ്റഗറി നമ്പർ 222/2021) തസ്തികയിലേക്ക് 14ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ക്രിയാശരീര (കാറ്റഗറി നമ്പർ 121/2021),അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൗമാരഭൃത്യ (കാറ്റഗറി നമ്പർ 112/2021) തസ്തികകളിലേക്ക് 14ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഡ്രൈവിംഗ് ടെസ്റ്റ്

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) രണ്ടാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 345/2020) തസ്തികയിലേക്ക് 13ന് രാവിലെ 5ന് കോഴിക്കോട്,വെള്ളിമാട്കുന്ന്,മാലൂർകുന്ന്,എ.ആർ.ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) നടത്തും. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി. കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം.ഫോൺ:0474 2745674.

വകുപ്പുതല പരീക്ഷ വിജ്ഞാപനം

മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എഡോവ്‌മെന്റ് (ആക്ട് ആൻഡ് റൂൾസ്) വകുപ്പുതല സ്‌പെഷ്യൽ ടെസ്റ്റ്-ജനുവരി 2023 പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പുതല പരീക്ഷ ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈനായി സ്വീകരിക്കും. അവസാന തീയതി മാർച്ച് 8

വാചാ പരീക്ഷയുടെ ഫലം

2022 ജൂലായ് വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് സർവീസിലുള്ള കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥർക്കായി നടത്തിയ വാചാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പി.എസ്.സി വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് - പട്ടികജാതി/പട്ടികവർഗ്ഗം , ക്ലർക്ക് - പട്ടികജാതി/പട്ടികവർഗ്ഗം , ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് - പട്ടികജാതി/പട്ടികവർഗ്ഗം തസ്തികയിലേക്ക് 11 ന് ഉച്ചയ്ക്ക് 1.30 മുതൽ നടത്തുന്ന ഒ.എം.ആർ പരീക്ഷാ കേന്ദ്രത്തിൽ മാറ്റമുണ്ട്. തിരുവനന്തപുരം ജില്ലയിൽ സെന്റർ നമ്പർ 1023, ജി.എച്ച്.എസ് ജഗതി എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെട്ട രജിസ്റ്റർ നമ്പർ 104615 മുതൽ 104914 വരെയുള്ള ഉദ്യോഗാർത്ഥികൾ വഴുതക്കാട്, ഗവ. വിമൻസ് കോളേജിൽ ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.