SignIn
Kerala Kaumudi Online
Saturday, 20 April 2024 2.32 AM IST

ജോലിത്തിരക്കിൽ വലഞ്ഞ് ഹയർ സെക്കൻഡറി അദ്ധ്യാപകർ

k

തിരുവനന്തപുരം: പ്രാക്ടിക്കൽ പരീക്ഷാ. പ്ളസ് വൺ ക്ലാസുകൾ.മോഡൽ പരീക്ഷ. ഈ തിരക്കുകൾക്ക്

ഇടയിലും മറ്റ് സ്കുളുകളിലെത്തി കുട്ടികളുടെ തുടർ മൂല്യ നിർണയവും നടത്തണം. നിന്നു തിരിയാനാവാത്ത സ്ഥിതിയിലെന്ന് ഹയർ സെക്കൻഡറി അദ്ധ്യാപകർ.

. ഈ മാസം ഒന്നിന് ആരംഭിച്ച ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ തീരുന്നത് 23നാണ്. 27 മുതൽ

മാർച്ച് 3 വരെ മോഡൽ പരീക്ഷ .ഇതിനിടെ.പ്ളസ് വൺകാരുടെ പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കണം. മോഡൽ പരീക്ഷയ്ക്ക് മുൻപ് തുടർ മൂല്യനിർണയം (മോണിറ്ററിംഗ് ) പൂർത്തിയാക്കണമെന്നാണ് ഹയർ സെക്കൻഡറി

ഡയറക്ടറുടെ ഉത്തരവ്.. മറ്റ് സ്കൂളുകളിൽ പോയി വിദ്യാർത്ഥികളുടെ മാർക്കും പഠന നിലവാരവും മറ്റും പരിശോധിച്ച് മാർക്കിടാൻ, സ്വന്തം സ്കൂളിലെ പരീക്ഷാ തിരക്കുകൾക്കിടയിൽ എപ്പോഴാണ് സമയം

കിട്ടുകയെന്ന് അദ്ധ്യാപകർ ചോദിക്കുന്നു.. .

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ള ഉത്തരക്കടലാസുകൾ ഇക്കൊല്ലവും കുട്ടികൾക്ക്

ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്യേണ്ട സ്ഥിതിയിലാണ് സ്കൂളുകൾ. 2019 മുതൽ ഉത്തരക്കടലാസുകൾ നാലു പേജുള്ള പുസ്തക രൂപത്തിലാണ് എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.