
തിരുവനന്തപുരം:രണ്ട് ഘട്ടങ്ങളായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണങ്ങൾ നടത്തുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിന്റെ അവസ്ഥ വിശദമാക്കുന്ന കുറ്റപത്രം ജനങ്ങളിലെത്തിക്കുകയാണ് ആദ്യ ഘട്ടം. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വരുത്തുന്ന മാറ്റങ്ങൾ വിശദമാക്കുന്ന പ്രകടന പത്രികയാണ് രണ്ടാം ഘട്ടം.
ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ തയാറാക്കിയ കുറ്റപത്രം
ഇന്ദിരാഭവനിൽ യു.ഡി.എഫ് ഘടകകക്ഷിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പുറത്തിറക്കിയത്.വോട്ടർ പട്ടിക വികലമാക്കുന്നതിൽ ബി.ജെ.പിക്ക് പിന്നാലെയാണ് സി.പി.എം. വോട്ടർ പട്ടികയിൽ ബി.എൽ.ഒ മാർ രാഷ്ട്രീയം കളിച്ചാൽ വെറുതെ വിടില്ല പണിപോകും. വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തുടങ്ങിയപ്പോൾ 6000 കോടിയുടെ കടൽകൊള്ളയെന്ന് ആക്ഷേപിച്ചവരാണ് ഇപ്പോൾ വിഴിഞ്ഞത്തിന്റെ പേരിൽ വീമ്പ് പറയുന്നത്. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കെ ഫോൺ പദ്ധതിയിൽ. മുഖ്യമന്ത്രിയുടെ ബന്ധുവിനാണ് കരാർ നൽകിയതെന്നും സതീശൻ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് , വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് , രമേശ് ചെന്നിത്തല, ദീപാദാസ് മുൻഷി ഘടക കക്ഷി നേതാക്കളായ പി.എം.എ സലാം, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, സി.പിജോൺ, ജി.ദേവരാജൻ തുടങ്ങിയവരും
സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |