വെൺമണി : ബന്ധുവീട്ടിൽ എത്തിയ രണ്ടുയുവാക്കൾ അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ചു. വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ മണിക്കുട്ടൻപിള്ളയുടെ മകൻ വിഷ്ണു (26), പുലിയൂർ വാത്തിലേത്ത് രാമചന്ദ്രന്റെ മകൻ പ്രശാന്ത് (25) എന്നിവരാണ് മരിച്ചത്. വെണ്മണിയിലെ ബന്ധുവീട്ടിൽ വിവാഹാനന്തരം നടന്ന അടുക്കള കാണൽ ചടങ്ങിന് എത്തിയതാണ് യുവാക്കൾ. വെൺമണി ശാർങ്ങക്കാവ് കടവിൽ വൈകിട്ട് 5മണിയോടെ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ചെങ്ങന്നൂർ നിന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയി
ൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |