തിരുവനന്തപുരം: ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പ് (കാറ്റഗറി നം.397/2021) തസ്തികയുടെ 2023 മാർച്ച് 4ന് നിശ്ചയിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷാ സമയം രാവിലെ 7.15മുതൽ 9.15വരെയായി പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രം/പരീക്ഷാ തീയതി എന്നിവയ്ക്ക് മാറ്റമില്ല. പുതിയ സമയക്രമമനുസരിച്ചിട്ടുള്ള പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ് അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തിക മാറ്റം വഴിയും-കാറ്റഗറി നം. 277/18 &278/18) തസ്തികയിലേക്ക് മാർച്ച് 1,2,3,8,9,10,15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |