തിരുവനന്തപുരം: ഇ.പി.എഫ് പദ്ധതിയിൽ ഉയർന്ന പെൻഷൻ ഉറപ്പാക്കാൻ ഓപ്ഷൻ നൽകുന്നതിന് സുപ്രീംകോടതി നിർദ്ദേശിച്ച സമയപരിധി തീരാറായിട്ടും ഓൺലൈൻ സംവിധാനമായില്ല. മാർച്ച് മൂന്ന് വരെയാണ് സമയം. ഓപ്ഷൻ നൽകാൻ പ്രത്യേക ഓൺലൈൻ സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ 20ന് ഇറക്കിയ സർക്കുലറിൽ ഇ.പി.എഫ്.ഒ അറിയിച്ചിരുന്നതാണ്. അംഗങ്ങൾ നേരത്തേ സമർപ്പിച്ച രേഖകൾ വീണ്ടും നൽകണമെന്ന് ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. തൊഴിലാളിയും തൊഴിലുടമയും ചേർന്ന് നൽകിയിട്ടുള്ള രേഖകളാണ് വീണ്ടും ആവശ്യപ്പെടുന്നത്. അർഹരായവർക്ക് ഓപ്ഷൻ നൽകാൻ അടിയന്തരമായി അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർക്ക് കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |