SignIn
Kerala Kaumudi Online
Thursday, 19 September 2024 7.19 PM IST

തോട്ടണ്ടി ഇറക്കുമതി വർദ്ധിപ്പിക്കും: മന്ത്രി

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: വൻതോതിൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ ബോർഡുകളുമായി നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. 2018-19ൽ കാഷ്യുബോർഡ് വഴി 6700 മെട്രിക് ടണ്ണും 2019-20ൽ 13,600 മെട്രിക് ടണ്ണും 2020-21ൽ 10,051 മെട്രിക് ടണ്ണും 2021-22ൽ 10,647 മെട്രിക് ടണ്ണും തോട്ടണ്ടി ഇറക്കുമതി ചെയ്തു. 2023-24ൽ ഘാനയിൽ നിന്ന് 3,000 മെട്രിക് ടൺ ഐവറി കോസ്റ്റിൽ നിന്ന് 5,000 മെട്രിക് ടണ്ണും തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പ് വെച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും സീസൺ അനുസരിച്ച് കശുവണ്ടി സംഭരിച്ച് ഇറക്കുമതി ചെയ്യും.

ഒരുവർഷം ഒരു ലക്ഷം പദ്ധതി സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വ്യവസായ പദ്ധതികളുടെ പ്രവർത്തനം പരിശോധിക്കുന്നതിനുള്ള നടപടി ഈ മാസം ആരംഭിക്കും. സംരംഭങ്ങളുടെ സുസ്ഥിരതക്കും വളർച്ചയ്ക്കുമായി പുതിയ സാമ്പത്തിക വർഷം വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.