മെക്സിക്കൻ സിറ്റി : മെക്സിക്കൻ സിനിമയുടെ സുവർണകാലഘട്ടത്തിലെ പ്രമുഖ നടനായിരുന്ന ഇഗ്നേഷ്യോ ലോപസ് ടാർസോ ( 98 ) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് മെക്സിക്കോ സിറ്റിയിലായിരുന്നു അന്ത്യം. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ മെക്സിക്കൻ ചിത്രമായ മകാറിയോയിലെ ( 1960 ) നായകനാണിദ്ദേഹം. ഏഴ് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തിനിടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. പ്രായം 90കൾ കടന്നപ്പോൾ ടെലിവിഷൻ രംഗത്ത് അഭിനയം തുടർന്നു. അടുത്തിടെയായി ശാരീരിക അവശതകൾ ഇദ്ദേഹത്തെ വേട്ടയാടിയിരുന്നു. നടനായ ജുവാൻ ഇഗ്നേഷ്യോ അരാൻഡ അടക്കം മൂന്ന് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |