തിരുവനന്തപുരം: ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സൈബർ ഡിവിഷൻ കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പുകാരുടെ 5107 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും തടഞ്ഞു. നഷ്ടപ്പെട്ട 201കോടിയിൽ 20% തുക തിരിച്ചുപിടിച്ചു.
അതേസമയം, കഴിഞ്ഞ അഞ്ചു മാസത്തിനിടെ 1511 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തട്ടിപ്പിനുപയോഗിച്ച 1730 സിം കാർഡുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2124 ഐ.എം.ഇ.ഐ നമ്പരുകളും മരവിപ്പിച്ചു. തട്ടിച്ചെടുക്കുന്ന പണം നിക്ഷേപിക്കാൻ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ നൽകുന്ന 50ലേറെപ്പേർ അറസ്റ്റിലായിട്ടുണ്ട്. വായ്പാ തട്ടിപ്പ് നടത്തുന്ന 436 ആപ്പുകളും നീക്കം ചെയ്തു. 6011 തട്ടിപ്പ് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തു.റിസർവ് ബാങ്ക് അംഗീകരിച്ച നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ലോൺ ആപ്പുകളെക്കുറിച്ചും ഓൺലൈൻ ലോൺ തട്ടിപ്പുകളെക്കുറിച്ചും പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |