കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി കാത്ത് വിദ്യാർത്ഥിനിയുടെ കുടുംബം. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ല. ഹൈക്കോടതി വിധി അറിഞ്ഞതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക.വെള്ളിയാഴ്ചയാണ് ഹർജി പരിഗണിക്കുക.
സ്‌കൂൾ നൽകിയ ഹർജിയിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച വരെ കുട്ടിയെ സ്‌കൂളിൽ അയക്കില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.
സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്നായിരുന്നു പിതാവ് അനസ് നേരത്തെ പറഞ്ഞിരുന്നത്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.
ഹിജാബ് ധരിക്കാതെ വരണമെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |