ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ച സംഭവത്തിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള പൊലീസ് നീക്കത്തെ സി.പി.എം തടസപ്പെടുത്തുന്നത് കുറ്റക്കാരെ സംരക്ഷിക്കാനാണ്. ഷാഫിയെ മർദ്ദിച്ച പൊലീസുകാരെക്കുറിച്ച് സി.പി.എമ്മിന് കൃത്യമായറിയാം. അവരിലേക്ക് എത്താനുള്ള അന്വേഷണ സംഘത്തിന്റെ കരങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഷാഫിയെ പൊലീസ് അന്യായമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
ഫാസ്റ്റിസ്റ്റുകൾ
ഭീരുക്കൾ
ഫാസ്റ്റിസ്റ്റുകൾ എല്ലാം ഭീരുക്കളാണ്. ഭയം അവരെ വേട്ടയാടുകയാണ്. ഡൽഹിയിലെ ഏകാധിപതി മുതൽ ട്രംപും പുട്ടിനുമെല്ലാം പോപ്പുലിസ്റ്റുകളാണ്. തിരഞ്ഞെടുപ്പുകളിലൂടെയാണ് ഭരണത്തിൽ വന്നത്. റഷ്യയിലും അമേരിക്കയിലും അവസാനം ഇന്ത്യയിലും നടന്ന തിരഞ്ഞെടുപ്പുകൾ കൃത്രിമം നിറഞ്ഞതാണ്. ആരെ വേണമെങ്കിലും അപമാനിക്കാനും ആരെ വേണമെങ്കിലും വൈറ്റ് വാഷ് ചെയ്യാനും നിമിഷ നേരം മതി.
-വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്
അഞ്ച് ദിവസത്തിൽ
നടപടിയുണ്ടാകണം
ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ നടപടിയില്ലെങ്കിൽ ഐ.ജി ഓഫീസിന് മുന്നിൽ പ്രതിഷേധം ആരംഭിക്കും. യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണം. ഷാഫിയെ പൊലീസുകാർ ആക്രമിച്ചുവെന്നും എ ഐ ടൂൾ ഉപയോഗിച്ച് ആളെ കണ്ടെത്തുമെന്നും റൂറൽ എസ്.പി കെ.ഇ ബെെജു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ ശ്രമം ഒഴിവാക്കി എന്നാണറിയാൻ കഴിയുന്നത്.
-എം.കെ രാഘവൻ
എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |