തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പദ്ധതികളും സേവനങ്ങളും മനസ്സിലാക്കുന്നതിനും പരസ്പരസ സഹകരണ സാദ്ധ്യതയുളള മേഖലകൾ കണ്ടെത്തുന്നതിനുമായി പഞ്ചാബ് എൻ.ആർ.ഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുളള ഏഴംഗ സംഘം തിരുവനന്തപുരം നോർക്ക സെന്റർ സന്ദർശിച്ചു. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, കേരള പ്രവാസി ക്ഷേമ ബോർഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി എന്നിവരുമായി സംഘം ചർച്ച നടത്തി. പ്രവാസിക്ഷേത്തിൽ പരസ്പരം മാതൃകയാക്കാവുന്ന മേഖലകളിൽ സഹകരിക്കാൻ ചർച്ചയിൽ ധാരണയായി. നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി സിന്ധു.എസ്, നോർക്ക പ്രോജക്ട് മാനേജർ ഫിറോസ്ഷാ, അസിസ്റ്റന്റ് കെ. കവിപ്രിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |