എൻ.എം.വിജയന്റെ ആത്മഹത്യ, വയനാട് ഡി.സി.സി ഓഫീസിൽ പരിശോധന

Wednesday 22 January 2025 12:43 AM IST

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​ട്ര​ഷ​റ​ർ​ ​എ​ൻ.​എം​ ​വി​ജ​യ​ൻ,​മ​ക​ൻ​ ​ജി​ജേ​ഷ് ​എ​ന്നി​വ​രു​ടെ​ ​ആ​ത്മ​ഹ​ത്യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ന്ന​ലെ​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ഡി​വൈ.​എ​സ്എ.​പി​ ​അ​ബ്ദു​റ​ഹീ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കേ​സി​ൽ​ ​പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഡി​ ​അ​പ്പ​ച്ച​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ഓ​ഫീ​സി​ലെ​ ​രേ​ഖ​ക​ളും​ ​മി​നു​ട്ട്സ് ​ബു​ക്കി​ലെ​ ​വി​ജ​യ​ന്റെ​ ​ഒ​പ്പു​ക​ളും​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചു.​ ​രേ​ഖ​ക​ൾ​ ​ഒ​ന്നും​ ​ത​ന്നെ​ ​പൊ​ലീ​സ് ​കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ​ഡി.​സി.​സി​ ​ഓ​ഫീ​സി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് ​ഡി.​സി.​സി​ ​ഓ​ഫീ​സി​ലേ​ക്ക് ​പൊ​ലീ​സ് ​എ​ത്തി​യ​ത്.​ ​ര​ണ്ടു​ദി​വ​സ​മാ​യി​ ​കേ​സി​ൽ​ ​എ​ൻ.​ഡി​ ​അ​പ്പ​ച്ച​നെ​യും​ ​മു​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​കെ.​കെ​ ​ഗോ​പി​നാ​ഥ​നേ​യും​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ചോ​ദ്യം​ ​ചെ​യ്തു​ ​വ​രി​ക​യാ​ണ്.​ ​ഇ​തി​നി​ട​യി​ലാ​ണ് ​പൊ​ലീ​സ് ​ഡി.​സി.​സി​ ​ആ​സ്ഥാ​ന​ത്തും​ ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ത്തി​യ​ത്. സു​ധാ​ക​രൻവി​ജ​യ​ന്റെ വീ​ട് ​സ​ന്ദ​ർ​ശി​ക്കും കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ​ .​ ​സു​ധാ​ക​ര​ൻ​ ,​ ​അ​ന്ത​രി​ച്ച​ ​ഡി.​സി.​സി​ ​ട്ര​ഷ​റ​ർ​ ​എ​ൻ.​എം​ ​വി​ജ​യ​ന്റെ​ ​വീ​ട് ​ഇ​ന്ന് ​സ​ന്ദ​ർ​ശി​ക്കും.​ ​രാ​വി​ലെ​ ​വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​വി​ജ​യ​ന്റെ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​കാ​ണും.സു​ധാ​ക​ര​ന്റെ​ ​മൊ​ഴി​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​ ​വ​ന്ന​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​അ​ദ്ദേ​ഹം​ ​വ​യ​നാ​ട്ടി​ൽ​ ​എ​ത്തു​ന്ന​ത്.