ഇടതുപക്ഷം നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ള: കെ.സുരേന്ദ്രൻ
Wednesday 22 January 2025 12:13 AM IST
തിരുവനന്തപുരം: മഹാമാരിക്കാലത്ത് ലോകം വിറങ്ങലിച്ചു നിൽകുമ്പോൾ ഇടതുപക്ഷ സർക്കാർ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് കാല അഴിമതിയെ സംബന്ധിച്ച് ബിജെപി ഉയർത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരൻ എന്ന് വ്യക്തമായിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.