ശിവഗിരി: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാക്കുവാൻ ഗുരുധർമ്മ പ്രചാരണ സഭ തയ്യാറെടുപ്പുകൾ ആരംഭിച്ചു. സഭയുടെ മുഖ്യപ്രവർത്തനം മദ്യത്തിനെതിരെയാണ്. മദ്യം ഉപയോഗിക്കുകയോ ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്ക് അംഗത്വം നൽകാത്ത സംഘടന കൂടിയാണിത്. ശാരദാ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടത്തുന്ന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന്റെ മുന്നോടിയായി സഭാ ഘടകങ്ങൾ നടത്തുന്ന മുഖ്യ വിഷയങ്ങളിൽ ലഹരി വിരുദ്ധ സന്ദേശവും ഉൾപ്പെടും. ഇതിന്റെ ഭാഗമായി പരിഷത്തുകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കണ്ണൂർ,എറണാകുളം,പാലക്കാട്,തൃശൂർ,ആലപ്പുഴ,കോട്ടയം,പത്തനംതിട്ട,കൊല്ലം ജില്ലകളിൽ പരിഷത്തുകൾ നടന്നു വരുന്നു. മേയ് 10,11,12 തീയതികളിലാണ് ശിവഗിരിയിൽ കേന്ദ്രതല പരിഷത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |