പാലക്കാട് : പെയിന്റിൽ ചേർക്കുന്ന തിന്നർ അബദ്ധത്തിൽ കുടിച്ച അഞ്ചുവയസുകാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാനാണ് ചികിത്സയിലുള്ളത്. തുടർച്ചയായി ഛർദ്ദി വന്നതിനെ തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി തിന്നർ കുടിച്ചെന്ന കാര്യം പറഞ്ഞത്. ഉടൻതന്നെ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി തുടർച്ചയായി ഛർദ്ദിക്കുന്നുണ്ട്. ഉള്ളിൽ പൊള്ളലുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കുട്ടിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനാണ് ജില്ലാ ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |