കൊച്ചി: രാജ്യത്ത് നിലനിൽക്കുന്ന ഇരട്ടനീതിയാണ് തന്നെ വേട്ടയാടിയതെന്ന് റാപ്പ് സംഗീതകാരൻ വേടൻ. ചോറു തിന്നുന്ന എല്ലാവർക്കും അത് മനസിലാകും. കലാകാരൻ പൊതുസ്വത്താണ്, വേടനും. കലാകാരൻ രാഷ്ട്രീയത്തെയും ചുറ്റും നടക്കുന്നതിനെയും കുറിച്ച് പറയുമെന്നും വേടനെന്ന ഹിരൺദാസ് മുരളി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിപ്ളവപ്പാട്ടുകൾ ഇനിയും വരും. പ്രേമപ്പാട്ടുകളും ഉണ്ടാകും. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യാറുണ്ട്. സർക്കാർ വിൽക്കുന്ന മദ്യവും സിഗരറ്റുമൊക്കെയാണ് ഉപയോഗിച്ചത്. അതുകൊണ്ട് മോശപ്പെട്ട മനുഷ്യനാകുമോ എന്നറിയില്ല. അത് നിശ്ചയിക്കേണ്ടത് സമൂഹമാണ്. രണ്ടു ശീലങ്ങളും നിറുത്താൻ പരമാവധി ശ്രമിക്കും. മറ്റുമക്കളൊന്നും തന്റെ മദ്യപാനവും വലിയും കണ്ട് സ്വാധീനിക്കപ്പെടരുത്. ബുധനാഴ്ച ഇറങ്ങിയ പുതിയ ആൽബമായ 'മോണോ ലോവ" എന്ന പാട്ട് കാമുകിക്കുവേണ്ടി എഴുതിയതാണ്. ഇപ്പോഴാണ് തനിക്ക് കാമുകിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വേടനെ പാവങ്ങളുടെ പ്രതിനിധിയായി കാണണം. വേടനെ വനംവകുപ്പ് വേട്ടയാടി. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല.
-എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
മദ്യപാനവും ലഹരിയും മറ്റേതെങ്കിലും തിന്മകളും അവനുണ്ടെങ്കിൽ അതെല്ലാം ഒഴിഞ്ഞ്, മിടുക്കനായി അവൻ ഇനിയും വരട്ടെ.
- മന്ത്രി ഡോ. ആർ. ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |