അമ്പലപ്പുഴ: ഫേസ്ബുക്കിൽ എന്തെങ്കിലും എഴുതി നേരിട്ടു കളയാമെന്ന് ആരും കരുതരുതെന്നും ഇത് ജനം അംഗീകരിക്കില്ലെന്നും മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. പുന്നപ്ര പുനർജനി പൈതൃക കലാകായിക സംരക്ഷണ സമിതിയുടെ പത്താമത് വാർഷികം പുന്നപ്ര ജെ.ബി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്. സലാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് സുധാകരൻ പരോക്ഷമായി മറുപടി പറഞ്ഞത്.
കുഞ്ചൻ നമ്പ്യാർ സ്മാരകത്തെ തകർത്തെന്നു പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. പറയുന്നത് തെറ്റായി കണ്ടിട്ട് കാര്യമില്ല. കാര്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകണം. എച്ച്. സലാമിനെ നിർദ്ദേശിച്ചത് താനാണ്. വിജയപ്പിക്കാൻ ഒരു പാട് നടന്ന് പ്രസംഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |