തൊടുപുഴ: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ സമരം ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി ബി.ജെ.പിയിൽ ചേർന്നതിനെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. 'വീട് നിർമ്മിച്ചൊരു പാർട്ടി നൽകി. അവിടെ താമസമാക്കിയതിന് ശേഷം ആ വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു. ഒടുക്കം വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു"-ഇങ്ങനെയായിരുന്നു മാദ്ധ്യമങ്ങളോടുള്ള സണ്ണി ജോസഫിന്റെ പ്രതികരണം. വീടില്ലാത്ത എല്ലാവർക്കും വീട് വേണമെന്നതാണ് കോൺഗ്രസിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |