കൊച്ചി: മുങ്ങിത്താഴ്ന്ന ചരക്കുകപ്പലിൽ നിന്ന് എണ്ണയും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്നതിനുള്ള സൈറ്റ് സർവേ ഇന്ന് തുടങ്ങും. ഒരുദിവസം കൊണ്ട് സർവേ പൂർത്തിയാക്കി നാളെ ഡേറ്റ പ്രോസസിംഗിലേക്ക് ദൗത്യസംഘം കടക്കും.
തിങ്കളാഴ്ച അടിത്തട്ടിലെ ഓപ്പറേഷൻ സംബന്ധിച്ച് പ്ലാൻ തയ്യാറാക്കും. ജൂലായ് 10ന് ഗ്യാസ് ഡൈവിംഗും തീരും. തുടർന്ന് എണ്ണ വീണ്ടെടുക്കലിലേക്ക് ടി.ആൻഡ് ടി സാൽവേജ് കമ്പനി കടക്കും. 15 ദിവസമാണ് ഇതിന് വേണ്ടത്. ജൂൺ 13ന് വീണ്ടെടുക്കൽ തുടങ്ങും. 36 പേർ കൂടി വൈകാതെ സംഘത്തിനൊപ്പം ചേരും. കപ്പൽ അപകടത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ലഭ്യമാകാൻ വോയേജ് ഡേറ്റ റെക്കാഡർ വീണ്ടെടുക്കും.
അതേസമയം, ചോർന്ന എണ്ണ തീരത്തേക്ക് പടരാതിരിക്കാനുള്ള നടപടികൾ തുടരുകയാണ്. ഇന്ധനം പലതായി ചിതറിയനിലയാണ്. നേവിയുടെ ഡോണിയർ വിമാനത്തിലൂടെ ഓയിൽ സ്പിൽ ഡിസ്‌പേഴ്‌സന്റ് നടത്തുന്നു. കോസ്റ്റ് ഗാർഡ് കപ്പലുകളായ വിക്രം, സമർത്ഥ്, സക്ഷം എന്നിവ വെള്ളം ചീറ്റിച്ച് ഓയിൽ തടഞ്ഞുനിറുത്തുകയുമാണ്.
ചരക്കുകപ്പൽ മുങ്ങിയതുമൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം അപര്യാപ്തം. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ് തടസപ്പെട്ടിരിക്കുന്നത്
- ടി.എൻ. പ്രതാപൻ, മത്സ്യത്തൊഴിലാളി
കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |