കൊല്ലം: ഐ.ടി വ്യവസായത്തിന് വലിയ മുന്നേറ്റത്തിനുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ റസിഡൻഷ്യൽ ഐ.ടി കാമ്പസ് കൊട്ടാരക്കര നെടുവത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വേമ്പു, സഹസ്ഥാപകനും സോഹോ കോർപ്പറേഷൻ സി.ഇ.ഒയുമായ ശൈലേഷ് ദവേ, സഹ സ്ഥാപകനും സോഹോ യു.എസ് സി.ഇ.ഒയുമായ ടോണി തോമസ്, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്.സോമനാഥ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |