
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ശിവഗിരി മഠം ആഗോളതലത്തിൽ സംഘടിപ്പിച്ച വിവിധ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ തീർത്ഥാടനം. 15നാണ് തീർത്ഥാടനകാലം തുടങ്ങുന്നതെങ്കിലും 14ന് കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ ' ശിവഗിരി : പരിണാമതീർത്ഥം" സെമിനാറും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തുന്ന ഗുരുദേവപ്രസ്ഥാനങ്ങളും ഭക്തരും ചേർന്നവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ മുഴുനീള പ്രാർത്ഥനായജ്ഞവും ഉണ്ടാകും.
15 മുതൽ 29 വരെ ഗുരുധർമ്മ പ്രഭാഷണങ്ങളും ഇതരവിഷയ സെമിനാറുകളും ദിവസവും ഗുരുദേവകൃതി പാരായണവും 21 മുതൽ എല്ലാദിവസവും വൈകിട്ട് കലാസന്ധ്യയും ഉണ്ടായിരിക്കും. പാരമ്പര്യ വൈദ്യസംഗമം, അക്ഷരശ്ലോക സദസ്, യുവജന സമ്മേളനം, ഗുരുദേവ കഥാമൃതം,ആചാര്യസ്‌മൃതി,എം.പി മൂത്തേടത്ത് അനുസ്മരണം,'ഗുരുസാഗരം" സമ്മേളനം,സംവാദം,ചർച്ച എന്നിവയുമുണ്ട്.
ഗുരുദേവൻ-സ്വാമി ശ്രദ്ധാനന്ദജി സമാഗമ ശതാബ്ദി സ്‌മൃതി സമ്മേളനം, ഹോമമന്ത്ര ശതാബ്ദി അഖണ്ഡ ശാന്തിഹവനം, മഹാപ്രശ്നോത്തരി,രക്തദാന ക്യാമ്പ്,പരിസ്ഥിതി സംരക്ഷണ സമ്മേളനം,ശ്രീനാരായണ കൽച്ചൂരി സമ്മേളനം,അധസ്ഥിത മുന്നേറ്റം ഗുരുദേവ ദർശനത്തിലൂടെ സെമിനാർ,ഗുരുധർമ്മ പ്രചാരണസഭാ സമ്മേളനം,സത്യവ്രതസ്വാമി സമാധിശതാബ്ദി സമ്മേളനം എന്നിവയൊക്കെ ഇക്കൊല്ലത്തെ തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ,ജോയിന്റ് സെക്രട്ടറിമാരായ സ്വാമി വിരജാനന്ദഗിരി,സ്വാമി അസംഗാനന്ദഗിരി,സ്വാമി വീരേശ്വരാനന്ദ,സംഘാടക സമിതി ചെയർമാൻ ഡോ.എ.വി.അനൂപ് എന്നിവർ അറിയിച്ചു.
ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് 20ന് ഗുരുദേവ ഭക്തർക്ക് ഉദയാസ്‌തമയ ഗുരുദേവ കീർത്തനാലാപനം നടത്താം. ഗുരുദേവനെ സ്‌തുതിച്ചുകൊണ്ട് മഹാത്മാക്കൾ എഴുതിയ സ്‌തുതികൾ ഭക്തജനങ്ങൾക്ക് ആലപിക്കാം. ഒരാൾക്ക് 5 മിനിട്ടാണ് സമയം. രാവിലെ 6ന് ആരംഭിക്കുന്ന സങ്കീർത്തനാലാപനം വൈകിട്ട് 6 വരെ തുടരും. ഗുരുദേവ പാദങ്ങളിൽ ഗുരുകീർത്തനം ചൊല്ലി അർച്ചനയായി സമർപ്പിച്ച് അനുഗ്രഹം നേടാം. ഫോൺ: 7012721492,9947646366.
93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വോളന്റിയർമാരുടെ യോഗം 13ന് ഉച്ചയ്ക്ക് 2ന് ജി.ഡി.പി.എസ് ഹാളിൽ നടക്കും. വോളന്റിയർ ആയി സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.വിവരങ്ങൾക്ക്:7012721492,9947646366.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |