
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. കാത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു .
തനിക്ക് അയച്ച പരാതിക്ക് പിന്നിൽ 'ലീഗൽ ബ്രെയിൻ' ഉണ്ട്.
'എനിക്ക് പരാതി ലഭിച്ച സമയത്ത് തന്നെ മാദ്ധ്യമങ്ങൾക്കും ലഭിച്ചു. എന്തായിരുന്നു അതിന്റെ ലക്ഷ്യം? പരാതി ആർക്കാണ് അയയ്ക്കേണ്ടതെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ എനിക്കാണ് അയച്ചത്. അക്കാര്യം കോടതി വിലയിരുത്തിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജനങ്ങൾ വിലയിരുത്തട്ടെയെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ശബരിമലയിലെ കൊള്ളയിൽ പ്രതികളാക്കപ്പെട്ടവർക്ക് ഭരണകക്ഷി സംരക്ഷണം നൽകുകയാണ്. ജയിലിൽ കഴിയുന്ന സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി ചെറിയ അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ല. ഉന്നതരായ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും തിരഞ്ഞെടുപ്പിനിടയിൽ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
തികഞ്ഞ വിജയപ്രതീക്ഷ'
തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി തികഞ്ഞ വിജയപ്രതീക്ഷയിലാണ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വലിയ ജനവിധിയുണ്ടാകും. ജനങ്ങളുടെ മുന്നിൽ പ്രധാനപ്പെട്ട വിഷയമായി വന്നത് ശബരിമല കൊള്ളയും അതിലെ പ്രതികൾക്ക് ഭരണകക്ഷി നൽകുന്ന സംരക്ഷണവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |