ലോകം എന്നും മാറ്റത്തിന്റെ പാതയിലാണ്. അതനുസരിച്ച് തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. മുന്നോട്ട് ഊർജ്ജ മേഖലയിൽ വൻ മാറ്റം പ്രതീക്ഷിക്കാം. ക്ലീൻ ഊർജ്ജത്തിലേക്കുള്ള പ്രയാണം ഹരിതോർജത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടുതൽ കരുത്താർജിക്കും.
തൊഴിൽ മേഖലയിൽ എ.ഐ യുടെ സ്വാധീനം കൂടുതൽ പ്രകടമാകും. വ്യാപാരമേഖലയിൽ എ.ഐ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കും. കൂടുതൽ ടെക്‌നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ നിലവിൽ വരും. ലോക ജനസംഖ്യയിൽ അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്നവർ 14 ശതമാനത്തോളം വരും. ഇവർക്കായുള്ള മരുന്നുകൾ,ജനിതക വൈകല്യമുള്ളവർക്ക് ജീൻ എഡിറ്റഡ് മരുന്നുകൾ,അൽഷിമേഴ്‌സ്,പാർക്കിൻസെൻസ് രോഗത്തിനെതിരായുള്ള ഫലപ്രദമായ മരുന്നുകൾ... അങ്ങനെ ആരോഗ്യ-ഫാർമ മേഖലയിലും വലിയ മാറ്റങ്ങളുടെ കാലമാണ് മുന്നോട്ട്.
സാദ്ധ്യതകൾ
തൊഴിൽ മേഖലയിൽ സാങ്കേതിക വിദ്യ ലക്ഷ്യമിട്ടുള്ള തൊഴിലുകൾക്കും കോഴ്‌സുകൾക്കും പ്രാധാന്യമേറും. ഡാറ്റ സയൻസ്,ഇന്റഗ്രേറ്റഡ്‌കോഴ്‌സുകൾ,ബിസിനസ്,ധനകാര്യം,ബയോമെഡിക്കൽ സയൻസ്,കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്,എനർജി,ഹോസ്പിറ്റാലിറ്റി,ടൂറിസം,അക്കൗണ്ടിംഗ്,സൈക്കോളജി,ലിബറൽ ആർട്‌സ്,സ്റ്റം കോഴ്‌സുകൾക്ക് സാദ്ധ്യതയേറും. മികച്ച തൊഴിൽ ലഭിക്കാൻ സ്‌കില്ലും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും വേണ്ടിവരും.
ബിരുദ തലത്തിൽ ബിസിനസ്,ഫിനാൻസ് കോഴ്‌സുകൾക്ക് ലോകത്തെമ്പാടും സാദ്ധ്യതയേറും. ബിസിനസ് മാനേജ്‌മെന്റ്,ബിസിനസ് മാനേജ്മന്റ് ആൻഡ് ഇക്കണോമിക്‌സ്,അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്,ബിസിനസ് മാനേജ്മന്റ് ആൻഡ് മാർക്കറ്റിംഗ്,ബിസിനസ് മാനേജ്മന്റ് ആൻഡ് സൈക്കോളജി,ബാങ്കിംഗ് ആൻഡ് ഫിനാൻസ് എന്നിവ മികച്ച തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാകും.
എ.ഐ ആൻഡ് കമ്പ്യൂട്ടർ സയൻസ്,ബയോമെഡിക്കൽ സയൻസ് എന്നിവ മികച്ച ബിരുദ കോഴ്‌സുകളാണ്. ആരോഗ്യ മേഖലയിൽ ഹെൽത്ത് അനലിറ്റിക്‌സ്,ടെക്‌നോളജി,ജനറ്റിക്‌സ്,ഫുഡ് ആൻഡ് ന്യൂട്രീഷൻ,മെഡിക്കൽ കോഡിംഗ് കോഴ്‌സിനോടോപ്പം ഇന്റേൺഷിപ്,പാർടൈം തൊഴിൽ എന്നിവയ്ക്ക് പ്രസക്തിയേറും. വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യാനുതകുന്ന സ്‌കില്ലുകൾ പ്രദാനം ചെയ്യുന്ന കോഴ്‌സുകൾക്കാണ് ഭാവിയിൽ സാദ്ധ്യതയേറുന്നത്. ബിരുദ തലത്തിലുള്ള സ്‌പെഷ്യലൈസേഷനുകൾ വിപുലപ്പെടുന്നത് വ്യവസായ സ്ഥാപനങ്ങളുടെ താത്പര്യത്തിനനുസരിച്ചായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |