കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്,മന്ത്രി വി.എൻ.വാസവൻ എന്നിവർ മുഖ്യാതിഥികളാകും.എം.പിമാരായ ജോസ് കെ. മാണി,ഫ്രാൻസിസ് ജോർജ്,എം.എൽ.എമാരായ മോൻസ് ജോസഫ്,സി.കെ.ആശ,നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ.ഡി.ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ,ജില്ലാ കളക്ടർ ജോൺ വി.സാമുവൽ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |