തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സിൽ പ്രവേശനത്തിനുള്ള ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 15നകം ഓൺലൈനായി ടോക്കൺ ഫീസ് അടക്കണം. ഈ ഘട്ടത്തിൽ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം 16വരെയാണ്. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |