
തിരുവന്തപുരം: സർക്കാർ ജീവനക്കാർക്കും പൊതുമേഖല ഉദ്യോഗസ്ഥർക്കുമായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി.) 16ന് ഒരുദിവസത്തെ ഏജന്റിക് എ.ഐ.പരിശീലനം നൽകും. രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും 8714259111, 0471 2320101, മെയിൽ:www.cmd.kerala.gov.in. മനുഷ്യന്റെ മേൽനോട്ടമില്ലാതെ സ്വയംഭരണത്തോടെ തീരുമാനമെടുക്കാനും, വിവരങ്ങൾ ഏകോപിപ്പിക്കാനും കഴിയുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളാണ് ഏജന്റ് എ.ഐ.കൾ. സർക്കാർ സർവീസിലെ ഇ-ഗവേണൻസ്, ഡിജിറ്റൽ,ബഹുഭാഷാ സേവനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്താനും ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സംവിധാനം പ്രയോജനപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |