തിരുവനന്തപുരം: അവസരങ്ങൾ തേടിയെത്തുന്ന പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും കാസ്റ്റിംഗ് കൗച്ച് എന്നറിയപ്പെടുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും സിനിമാ കോൺക്ലേവിലെ നയരേഖയിൽ ശുപാർശ. ലൈംഗിക ചൂഷണം തടയാൻ ചലച്ചിത്ര സംഘടനകൾ നയം നടപ്പാക്കണം. കാസ്റ്റിംഗ് കൗച്ച് പരാതികൾ പറയാൻ രഹസ്യ സംവിധാനം രൂപീകരിക്കണം.
കുറ്റക്കാരെ പുറത്താക്കണം, കരിമ്പട്ടികയിൽപെടുത്തണം. സിനിമ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം. സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ നടപ്പാക്കണം. സിനിമാമേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരണം. സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിംഗ് ഡയറക്ടർമാർ വേണം.
ലൈംഗികാതിക്രമം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണം. അതിന് തയ്യാറാകാത്ത നിർമ്മാണ കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശം. ലൈംഗികാതിക്രമ പ്രതിരോധ നിയമം ശരിയായി നടപ്പാക്കണമെന്ന് വനിത ചലച്ചിത്ര പ്രവർത്തകർ ആവശ്യപ്പെട്ടു. തെറ്റായ പരാതി നൽകുന്ന വിനിതകൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. സൈബർ-ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം. സൈബർ പൊലീസിന് കീഴിൽ ആന്റി പൈറസി സെൽ തുടങ്ങണം.
ജോലി സമയം,
വേതനം നിശ്ചയിക്കണം
ഓൺലൈൻ കംപ്ലയിന്റ് പോർട്ടർ സംവിധാനം വേണമെന്നും ചർച്ചയിൽ നിർദ്ദേശം
കൃത്യമായ ജോലി സമയവും വേതനവും നിശ്ചയിക്കണം, ഓവർടൈമിന് അധിക കൂലിവേണം
കേരള ഫിലിം ഡവലപ്‌മെന്റ് ആന്റ് റഗുലേറ്ററി അതോറിട്ടി രൂപീകരിക്കണം
സ്ത്രീകൾക്കു പ്രസവാവധി നൽകണം
എ.ഐ ഉപയോഗിച്ച് റേറ്റിംഗ് അട്ടിമറി, റിവ്യൂ ബോംബിംഗ് തടയണം
ചെറിയ സിനിമകൾക്ക് 10 ലക്ഷം രൂപ സബ്സിഡി നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |