ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'ദ രാജാ സാബ്'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറർ ചിത്രം എന്ന അവകാശവാദവുമായാണ് സിനിമ എത്തുന്നത്. വേറിട്ട സ്‌റ്റൈലിലും സ്വാഗിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയുമായാണ് പ്രഭാസ് രാജാ സാബിൽ പ്രത്യക്ഷപ്പെടുക. പ്രേക്ഷകരെ രസിപ്പിക്കുന്ന അമാനുഷികതയും മിത്തുകളും സന്നിവേശിപ്പിച്ചുകൊണ്ടാണ് ചിത്രം കഥ പറയുന്നത്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ.
എന്നാൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവും പരിഹാസവുമാണ് നേരിടുന്നത്. ചിത്രത്തിലെ ചില വിഎഫ്എക്‌സ് രംഗങ്ങൾ തന്നെയാണ് വിമർശനത്തിന് കാരണം. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്താൽ തിരിച്ചടി നേരിടുമെന്നും പലരും അഭിപ്രായപ്പെടുന്നു. ട്രെയിലർ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.
'ബ്രഹ്മാണ്ട ബോംബുമായി പ്രഭാസ് ', 'ട്രെയിലർ ഇജ്ജാതി. പടം പൊട്ടും എന്ന് ഉറപ്പായി', 'പടം ഒരു പടക്കമായി മാറാതിരിക്കട്ടെ','എന്തായാലും ഒരുപാട് ട്രോൾളുകൾക് അവസരം ഉണ്ടാകും','ഇത് കത്തും ഇല്ലെങ്കിൽ മലയാളികൾ തിയേറ്റർ കത്തിക്കും',- ഇങ്ങനെ പോകുന്നു കമന്റുകൾ. ബാഹുബലി, കൽക്കി, സലാർ പോലുള്ള സിനിമങ്ങൾ ചെയ്ത് പ്രഭാസ് ഇങ്ങനെ ഒരു പടം ചെയ്യേണ്ടിയിരുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം. പ്രഭാസിനെ പിന്തുണച്ചും ചിലർ രംഗത്തെത്തുന്നുണ്ട്.
‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്കുശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.മാളവിക മോഹനനാണ് നായിക.നിധി അഗർവാൾ, റിഥി കുമാർ തുടങ്ങി വലിയ താരനിരയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |