തിരുവനന്തപുരം: ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ലോട്ടറിക്ക് വമ്പൻ വില്പന. ഇതുവരെ 32 ലക്ഷത്തിലേറെ ടിക്കറ്റ് വിറ്റു. പാലക്കാടാണ് വില്പനയിൽ മുന്നിൽ. ജൂലായ് 28നാണ് വില്പന തുടങ്ങിയത്. 500 രൂപയാണ് ടിക്കറ്റ് വില.
ഒാണക്കാലത്ത് വില്പന റെക്കാഡ് കടക്കുകയാണെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും സമ്മാനം നൽകുന്നുണ്ട്. 27ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്
തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |