
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസ് പുറത്താക്കിയത് എല്ലാവരുമായി ആലോചിച്ച് ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണ്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം. രാഹുലിന്റെ നടപടികൾ പാർട്ടിക്ക് ചെറിയ തോതിൽ ക്ഷീണമുണ്ടാക്കി. കോൺഗ്രസ് എടുത്ത നടപടികൾ കൊണ്ട് ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസ്യത ലഭിക്കും.
-സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
കേസ് വ്യക്തിപരമെന്ന്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ് വ്യക്തിപരമാണ്. ജനങ്ങളെ ബാധിക്കുന്നതല്ല. വ്യക്തി ജീവിതത്തിലെ അപചയത്തിന്റെ കഥകളാണ് പുറത്തു വരുന്നത്. എല്ലാ കാര്യങ്ങൾക്കും പാർട്ടിക്ക് ഉത്തരവാദിത്വം വഹിക്കാനാവില്ല.
-രമേശ് ചെന്നിത്തല, കോൺ.
പ്രവർത്തക സമിതി അംഗം
ഇനി തിരിച്ചു വരവില്ല
രാഹുൽ മാങ്കൂട്ടത്തിലിന് ഇനി പാർട്ടിയിലേക്ക് തിരിച്ചുവരവില്ല. രാഹുലിന്റെ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ല. ഈ വിഷയം ചർച്ചയാക്കി നിറുത്താനാണ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നത്.
-കെ. മുരളീധരൻ
മുൻ കെ.പി.സി.സി പ്രസിഡന്റ്
പരാതി മൂടിവച്ച് സംരക്ഷിച്ചു
പരാതി മൂടിവച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സംരക്ഷിച്ചത്. ഒമ്പത് പരാതികൾ കിട്ടിയിട്ടുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. ക്രിമിനൽ മാഫിയാ സംഘമാണ് കോൺഗ്രസിനെ നയിക്കുന്നത്. മുകേഷ് പാർട്ടി അംഗമല്ലാത്തതിനാൽ സംഘടനാനടപടി എടുക്കാനാകില്ല.
-എം.വി.ഗോവിന്ദൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
ജനങ്ങളെ പറ്റിക്കുന്നു
രാഹുലിനെതിരെ തെളിവുകൾ ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പിണറായി സർക്കാർ കേസെടുത്തിരിക്കുന്നത്.സ്വർണക്കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണിത്.കോൺഗ്രസും ഇടതുമുന്നണിയും ചേർന്ന് ജനങ്ങളെ പറ്റിക്കുകയാണ്.
-രാജീവ് ചന്ദ്രശേഖർ
ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |