
കൊച്ചി: ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ടുകൾ ഡിജിറ്റൈസ് ചെയ്യാനും വരുമാനം കൃത്യമായി ഓഡിറ്റ് ചെയ്യാനുമായി സമഗ്ര സോഫ്റ്റ്‌വെയർ സംവിധാനം വരും. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ഒരു മാസത്തിനകം തയ്യാറാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കെ-സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനത്തിന്റെ ഡി.പി.ആർ തയ്യാറാക്കി വിശദാംശങ്ങൾ അറിയിക്കാനാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കിറ്റ്ഫ്ര) നിർദ്ദേശം നൽകിയത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരഗണിച്ചാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |