
തൃശൂർ: കണിമംഗലത്ത് സ്പാ ഉടമയായ 57കാരിയെ വീട്ടിൽ കയറി ആക്രമിച്ച് പണവും സ്വർണവും കവർന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളെയാണ് മണിക്കൂറുകൾക്കുള്ളിൽ തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. ഇതിലൊരാൾ സ്പായിലെ മുൻ ജീവനക്കാരിയാണ്. ഇന്നലെ പുലർച്ചെയാണ് തന്നെ കെട്ടിയിട്ട് ഒരു സംഘം കവർച്ച നടത്തിയെന്ന് സ്പാ ജീവനക്കാരി പൊലീസിൽ വിളിച്ചറിയിച്ചത്. ഉടനെ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തുടർന്ന് പട്ടിക്കാട് വച്ച് കാറിലും ബുള്ളറ്റിലുമായി വന്ന മൂന്ന് സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും അടങ്ങുന്ന സംഘത്തെ പിടികൂടുകയായിരുന്നു. സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും സഹജീവനക്കാരെ റൂമിൽ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്തെന്ന് പൊലീസ് അറിയിച്ചു. അഞ്ച് മൊബൈൽ ഫോണും ഒരു പവനോളം വരുന്ന ആഭരണങ്ങളും 42,000 രൂപയും ഗൂഗിൾ പേയിൽ നിന്ന് 20,000 രൂപയും തട്ടിയെടുത്തു. അന്വേഷണം വ്യാപിപ്പിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |