SignIn
Kerala Kaumudi Online
Thursday, 05 March 2026 4.07 AM IST

അഴിമതിരഹിത കേരളം ലക്ഷ്യം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: അഴിമതി കുറഞ്ഞ കേരളമല്ല, അഴിമതി രഹിത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുതാര്യവും സത്യസന്ധവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിൽ ശക്തമായ വിജിലൻസ് സംവിധാനമുണ്ടാവണം. പൊലീസ്, വിജിലൻസ്, ജയിൽ വകുപ്പുകളുടെ 20 പുതിയ കെട്ടിടങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തു വർഷം കൊണ്ട് പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടി. ജനങ്ങൾക്ക് പരാതി നൽകുന്നതിന് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ നിലവിലുള്ള സ്റ്റേഷനുകൾ വിഭജിച്ച് പുതിയ സ്റ്രേഷനുകളാരംഭിച്ചു. ഇതു മൂലം പരാതികളിൽ അതിവേഗം നടപടികളുണ്ടായി. ക്രമസമാധാനം കൂടുതൽ കാര്യക്ഷമമായി. ജയിലുകൾ ശിക്ഷാ

കേന്ദ്രങ്ങളെന്നതു മാറ്റി അവരെ ജീവിതത്തിലും ചിന്തയിലും മാറ്റം വരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തടവുകാരുടെ മാനസികാരോഗ്യത്തിനും തൊഴിൽ പരിശീലനത്തിനും പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുട്ടത്തറയിൽ വിജിലൻസ് കോംപ്ലക്സ് സജ്ജമായതോടെ തിരുവനന്തപുരത്തെ വിജിലൻസിന്റെ 5യൂണിറ്റുകളും രണ്ട് നിയമോപദേശകരുടെ ഓഫീസുകളും അവിടേക്ക് മാറും. മുട്ടത്തറയിൽ ക്രൈംബ്രാഞ്ച് കോംപ്ലക്സിന്റെ ആദ്യഘട്ടവും പൂർത്തിയായിട്ടുണ്ട്. മുട്ടത്തറയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. പൊലീസ് മേധാവി റവാ‌ഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി മനോജ് എബ്രഹാം, എഡിജിപിമാരായ എസ് ശ്രീജിത്ത്, ബൽറാംകുമാർ ഉപാദ്ധ്യായ, എച്ച്. വെങ്കടേഷ്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.