
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കെ.പി.സി.സി എന്തു നടപടി സ്വീകരിച്ചാലും ഹൈക്കമാൻഡ് അംഗീകരിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഈ കാര്യത്തിൽ പാർട്ടി നടപടി നേരത്തെ വ്യക്തമാക്കി. ഒരു ജനപ്രതിനിധിക്കെതിരെ ആരോപണമുണ്ടായപ്പോൾ മാതൃകാപരമായ നടപടി സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. കെ.പി.സി.സി അദ്ധ്യക്ഷന് ഇ-മെയിലിൽ ലഭിച്ച പരാതി നേരെ ഡി.ജി.പിക്ക് കൈമാറി. തിരഞ്ഞെടുപ്പ് വിഷയം വഴി തിരിച്ചുവിടുന്നതിനാണ് ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വേണുഗോപാൽ പറഞ്ഞു. പി.എം ശ്രീ പദ്ധതിയിൽ മാത്രമല്ല ലേബർ കോഡിലും സി.പി.എമ്മും ബി.ജെ പിയും തമ്മിൽ രഹസ്യധാരണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |