
തിരുവനന്തപുരം: ഒന്നു മുതൽ പത്ത് വരെയുള്ള 6 കോടി രണ്ടാം വാള്യം പാഠപുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ച് മുതൽ ഒമ്പതാം ക്ലാസ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027-ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കും.
ഹയർ സെക്കൻഡറി രണ്ടാംവർഷ ബ്രെയിലി പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. ക്രിസ്മസ് അവധി പന്ത്രണ്ട് ദിവസമാണ് നൽകിയിരിക്കുന്നത്. മുമ്പ് ഒമ്പത് ദിവസമാണ് നൽകിയിരുന്നത്.
സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിൽ അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്‌സ് സ്ഥാപിക്കുകയാണ്. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |