
ബി.ജെ.പിയും ആർ.എസ്.എസും ശ്രമിച്ചു പരാജയപ്പെട്ട വർഗീയവിഭജനം യാഥാർത്ഥ്യമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. വർഗീയവിഭജനം വഴിയേ തിരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ കഴിയൂവെന്ന ധാരണയിലാണ് മുഖ്യമന്ത്രി. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ തരംപോലെ പ്രോത്സാഹിപ്പിച്ച് ജയിക്കുന്ന സി.പി.എം തന്ത്രത്തിന്റെ ഭാഗമാണിത്.പരസ്പരം പരിപോഷിപ്പിക്കുന്ന ഒക്കച്ചങ്ങാതിമാരായി ബി.ജെ.പിയും സി.പി.എമ്മും മാറി.ഭരണത്തിൽ ആർ.എസ്.എസ് പിടിമുറുക്കുന്നെന്ന് എൽ.ഡി.എഫ് കക്ഷികൾക്കുപോലും അഭിപ്രായമുണ്ട്. മതേതര കേരളത്തെ വർഗീയവത്കരിക്കാൻ മുഖ്യമന്ത്രിയുടെ നാവായി എ.കെ. ബാലൻ പ്രവർത്തിക്കുന്നത് മതേതര വിശ്വാസികൾ അംഗീകരിക്കില്ല.
-രമേശ് ചെന്നിത്തല , കോൺ.
പ്രവർത്തക സമിതിയംഗം
ശമ്പളപരിഷ്കരണം
പരിഗണിക്കും
ശമ്പള,പെൻഷൻ പരിഷ്കരണം സർക്കാർ ഗൗരവത്തോടെ പരിഗണിക്കും. ഉപരോധസമാനമായ കേന്ദ്രസമീപനത്താൽ സംസ്ഥാനം പ്രതിസന്ധി നേരിടുന്നുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികരമേറ്റെടുത്തപ്പോൾ മുതൽ പുതിയ നിരക്കിലാണ് ശമ്പളം നൽകുന്നത്. അന്നുമുതൽ ശമ്പളം മുടങ്ങുമെന്ന ദുഷ്പ്രചരണം നടത്തിവരുന്നുണ്ട്. എന്നാൽ ഒരിക്കലും അത്തരം സാഹചര്യത്തിലേക്ക് പോകാതിരിക്കാനുള്ള കരുതൽ സർക്കാരെടുത്തു. ജീവനക്കാരുടെ ഡി.എ കുടിശിക ഒഴികെ ഒന്നും നൽകാതിരുന്നിട്ടില്ല. പങ്കാളിത്തപെൻഷൻ,ശമ്പളപരിഷ്കരണം തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്.
-കെ.എൻ. ബാലഗോപാൽ
ധനമന്ത്രി
മന്ത്രി ആയാലും
തന്ത്രി ആയാലും
ഒഴിവാക്കരുത്
ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി ആയാലും തന്ത്രി ആയാലും ആരേയും ഒഴിവാക്കരുത്. മകരവിളക്ക് നടക്കാൻ പോകുമ്പോൾ തന്ത്രി അറസ്റ്റിലായി എന്നത് ഭക്തർക്ക് ആശങ്കയും വേദനയും ഉണ്ടാക്കും.കേവലം ഒരു തന്ത്രിയിൽ ഒതുക്കേണ്ട വിഷയം അല്ല ഇത്.ശബരിമല സ്വർണപ്പാളികൾ വിറ്റതാർക്ക്, ആർക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം എത്തിച്ചേരണം. മുൻ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പക്ഷേ പിന്നീട് എന്തുണ്ടായി. ദേശീയ അന്തർദ്ദേശീയ മാനമുള്ള കേസായതിനാൽ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം.
-കുമ്മനം രാജശേഖരൻ
ബി.ജെ.പി ദേശീയ
നിർവാഹക സമിതി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |