SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.49 AM IST

എക്സൈസ് എൻഫോഴ്സ്മെന്റ് വീഴ്ചയിൽ കോടികളുടെ ക്രമക്കേട്

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: എക്സൈസ് തീരുവ, ലൈസൻസ് ഫീസ് എന്നിവ ഈടാക്കാതിരിക്കുകയോ, കുറവായി ഈടാക്കുകയോ ചെയ്തതുൾപ്പെടെ 6.68 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി സി.എ.ജി റിപ്പോർട്ട്. മറ്റു ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 15.94 കോടിയുടെ 32 കേസുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ക്ളബ്ബുകളുടെ ലൈസൻസ് (എഫ്.എൽ-4) അനുവദിക്കുന്നതിലും ക്രമക്കേടുണ്ട്. നാല് ജില്ലകളിൽ അനുവദിച്ച 23 ക്ളബ്ബ് ലൈസൻസുകളിൽ 17 എണ്ണമാണ് ഓഡിറ്റിന് വിധേയമാക്കിയത്. ക്ളബ്ബ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കണമെന്നും ഭൂമിയും കെട്ടിടങ്ങളും അത്തരം സൊസൈറ്രിയുടെ പേരിലായിരിക്കണമെന്നുമുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമായി ചില ക്ളബ്ബുകൾക്ക് ലൈസൻസ് നൽകി.

നടപടിക്രമങ്ങളിലെ വീഴ്ചകാരണം അബ്കാരി കേസുകളിലെ പ്രതികളെ വെറുതെവിടുന്ന സാഹചര്യമുണ്ടാവുന്നു. തിരഞ്ഞെടുത്ത ജില്ലകളിൽ 2020 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ തീർപ്പാക്കിയ 194 കേസുകളിൽ 38 എണ്ണം ഓഡിറ്റിന് വിധേയമാക്കിയപ്പോൾ 33ലും വീഴ്ചകൾ കാരണം സെഷൻസ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കി.

ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്നതിന് പെർമിറ്റ് ഫീസും അധിക പെർമിറ്റ് ഫീസും ഈടാക്കേണ്ടതുണ്ട്. പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിലെയും ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലെയും രേഖകൾ പരിശോധിച്ചതിൽ 846.53 ലക്ഷം ഫീസ് ഈടാക്കേണ്ട സ്ഥാനത്ത് 36.65 ലക്ഷത്തിന് മാത്രമാണ് ഡിമാൻഡ് നോട്ടീസ് നൽകിയതെന്ന് കണ്ടെത്തി. ഇതിൽ 15.41 ലക്ഷമാണ് പിരിച്ചെടുത്തത്. 831.12 ലക്ഷത്തിന്റെ നഷ്ടമാണ് വരുത്തിയത്.

സ്റ്റാ​റി​ല്ലാ​ത്ത​ ​ഹോ​ട്ട​ലു​ക​ൾ​ക്കും​ ​ബാർ
ലൈ​സ​ൻ​സ് ​പു​തു​ക്കി​ ​ന​ൽ​കി

സ്റ്റാ​ർ​ ​ക്ളാ​സി​ഫി​ക്കേ​ഷ​ൻ​ ​ഇ​ല്ലാ​ത്ത​ ​ഹോ​ട്ട​ലു​ക​ൾ​ക്കും​ ​ബാ​ർ​ ​ലൈ​സ​ൻ​സ് ​പു​തു​ക്കി​ ​ന​ൽ​കി​യ​താ​യി​ ​സി.​എ.​ജി​യു​ടെ​ ​ക​ണ്ടെ​ത്ത​ൽ.​ ​എ​ട്ട് ​ലൈ​സ​ൻ​സു​ക​ൾ​ ​നാ​ല് ​വ​ർ​ഷ​ത്തേ​ക്കും​ 10​ ​ലൈ​സ​ൻ​സു​ക​ൾ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തേ​ക്കു​മാ​ണ് ​തു​ട​ർ​ച്ച​യാ​യി​ ​പു​തു​ക്കി​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​സാ​ധു​വാ​യ​ ​സ്റ്റാ​ർ​ ​ക്ളാ​സി​ഫി​ക്കേ​ഷ​ൻ​ ​ഇ​ല്ലാ​തെ​ ​എ​ഫ്.​എ​ൽ​ ​ലൈ​സ​ൻ​സു​ക​ൾ​ ​പു​തു​ക്കു​ന്ന​ത് ​ക്ര​മ​ര​ഹി​ത​മാ​ണ്.
സ്റ്റാ​ർ​ ​ക്ളാ​സി​ഫി​ക്കേ​ഷ​ൻ​ ​കി​ട്ടു​ന്ന​തി​നാ​യി​ ​വ​ള​രെ​യ​ധി​കം​ ​അ​പേ​ക്ഷ​ക​ൾ​ ​കേ​ന്ദ്ര​ ​ടൂ​റി​സം​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്.​ ​ഇ​തു​ ​ക​ണ​ക്കി​ലെ​ടു​ത്ത് ,​ ​യ​ഥാ​സ​മ​യം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​ക്ളാ​സി​ഫി​ക്കേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​ഹോ​ട്ട​ലു​ക​ൾ​ക്ക് ​എ​ഫ്.​എ​ൽ​ ​ലൈ​സ​ൻ​സു​ക​ൾ​ ​പു​തു​ക്കി​ ​ന​ൽ​കാ​ൻ​ ​സം​സ്ഥാ​ന​ ​എ​ക്സൈ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ 144​ ​ലൈ​സ​ൻ​സു​ക​ളാ​ണ് ​പു​തു​ക്കി​യ​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്.
18​ ​ഹോ​ട്ട​ലു​ക​ളു​ടെ​ ​ലൈ​സ​ൻ​സ് ​തു​ട​ർ​ച്ച​യാ​യി​ ​പു​തു​ക്കി​ ​ന​ൽ​കാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​ൻ​ ​എ​ല്ലാ​ ​ഡി​വി​ഷ​ണ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്സൈ​സ് ​ക​മ്മി​ഷ​ണ​ർ​മാ​ർ​ക്കും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യാ​ണ് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ച​ത്.​ ​ഈ​ ​മ​റു​പ​ടി​ ​സ്വീ​കാ​ര്യ​മ​ല്ല.​ ​അ​ബ്കാ​രി​ ​വ്യ​വ​സ്ഥ​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ഇ​ള​വു​ക​ൾ​ ​വ​രു​ത്തി​യാ​ൽ​ ​നി​യ​മ​സ​ഭ​യു​ടെ​ ​അം​ഗീ​കാ​രം​ ​ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും​ ​സി.​എ.​ജി​ ​വി​ശ​ദ​മാ​ക്കു​ന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.