
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ബി.എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിൽ മാറ്റമില്ല. തീരുമാനം മരവിപ്പിക്കാനുള്ള ഗവർണറുടെ നിർദ്ദേശം വി.സി അംഗീകരിച്ചില്ല.
അസി. പ്രൊഫസർ നിയമന നടപടികൾ ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം നിറുത്തിവയ്ക്കാനുള്ള ഗവർണറുടെ നിർദ്ദേശവും അംഗീകരിക്കില്ല. നിയമന നടപടികൾ തുടരുമെന്ന് വി.സി വ്യക്തമാക്കി. നാല് വർഷ ബി.എഫ്.എ (മ്യൂറൽ പെയിന്റിംഗ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005ൽ പഠനം ഉപേക്ഷിച്ച എ.കലേഷ് എന്ന എസ്.എഫ്.ഐ പ്രവർത്തകന് ബി.എഫ്.എ പരീക്ഷ പാസാകാതെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയിരുന്നു.
ഈ വിദ്യാർത്ഥി 2023ൽ എം.എഫ്.എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ ജയിപ്പിക്കാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. ഭരണകക്ഷിയിൽപെട്ട ചില സിൻഡിക്കേറ്റങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി വി.സി ചട്ടവിരുദ്ധ നടപടികൾ സ്വീകരിക്കുകയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്രി ഗവർണർക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |