
തിരുവനന്തപുരം: സർക്കാർ രാജിവയ്ക്കണമെന്നും തങ്ങളെ കയറ്റിയിരുത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അക്കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. വിവാദങ്ങളുണ്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ധനബില്ല് പാസ്സാക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. നശീകരണ രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത്. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്ന ബഡ്ജറ്റായിരുന്നു അവതരിപ്പിച്ചത്. കേരളത്തെ കൂടുതൽ പ്രകാശമാനമായ നാളുകളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |