
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരിൽ നിന്ന് 32.27 കോടിയുടെ നഷ്ടം ഈടാക്കാൻ വിധി പുറപ്പെടുവിച്ച് നാല് വർഷം കഴിഞ്ഞിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് സി.എ.ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പ്രധാന റോഡുകൾ നവീകരിക്കാനും ഗതാഗത സുരക്ഷയൊരുക്കാനുമായി
ലോകബാങ്ക് വായ്പ സഹായത്തോടെയുള്ള പദ്ധതിയാണിത്.ഇതിന്റെ രണ്ടാംഘട്ടത്തിനായി വിൽബർ സ്മിത്ത് അസോസിയേറ്റ്സിനെ നിയോഗിച്ചു.എന്നാൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയതിലെ വീഴ്ചകൾ മൂലം പ്രവൃത്തികൾ ഏൽപ്പിച്ച കരാറുകാർ അധിക ക്ലെയിമുകൾ ഉന്നയിച്ചു.തുടർന്ന് നഷ്ടം കൺസൾട്ടന്റിൽ നിന്ന് വസൂലാക്കുന്നതിന് 2016 ജനുവരി 25മുതൽ നഷ്ടം ഈടാക്കുന്നതുവരെ 18 ശതമാനം പലിശ നിരക്കിലും അതിനുശേഷം 12ശതമാനം നിരക്കിലും 255.62 കോടിയുടെ ക്ലെയിം സഹിതം സർക്കാർ ആർബിട്രേഷൻ അപേക്ഷ സമർപ്പിച്ചു
2017മാർച്ച് 31മുതൽ പണം മുഴുവൻ അടയ്ക്കുന്ന തീയതി വരെ പ്രതിവർഷം ഒൻപത് ശതമാനമെന്ന നിരക്കിൽ പലിശ സഹിതം 19.69കോടി നൽകാൻ കൺസൾട്ടന്റിനോട് നിർദ്ദേശിച്ച് 2020 ഫെബ്രുവരി 20ന് സോൾ ആർബിട്രേറ്റർ വിധി പുറപ്പെടുവിച്ചു. കൂടാതെ, പ്രോജക്ടിന് ചെലവായ 18.34 ലക്ഷം രൂപ നൽകാനും നിർദ്ദേശം നൽകി. വിധി വന്ന് 10 മാസത്തിന ശേഷം 2020 ഡിസംബറിൽ, പ്രോജക്ട് കൺസൾട്ടന്റിനോട് പണമടയ്ക്കാൻ അഭ്യർത്ഥിച്ചു. മറുപടി ലഭിക്കാത്തതിനാൽ തുക വസൂലാക്കാൻ പ്രോജക്ടിന് സീനിയർ സർക്കാർ പ്ലീഡർക്ക് കത്ത് നൽകി. 2024മാർച്ച് 31വരെ കുടിശ്ശികയുള്ള ആകെ തുക 32.27കോടിയായി വർദ്ധിച്ചു.എന്നാൽ ഇതു വരെ തുക ഈടാക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |