ഇനി മന്ത്രി പദവിയിൽ

Monday 18 May 2026 1:45 AM IST

മുഖത്തെപ്പോഴും ചിരിയുള്ള രാഷ്ട്രീയ നേതാവാണ് കുണ്ടറയിൽ നിന്ന് നിയസഭയിലെത്തിയ പി.സി.വിഷ്ണുനാഥ്. എം.എൽ.എയായി നാലാം തവണ. മന്ത്രിസ്ഥാനത്ത് ആദ്യം. വയസ് 47. നിലവിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്. ​കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ​2006ലും 2011ലും ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്നും 2021ലും 2026ലും കുണ്ടറ മണ്ഡലത്തിൽ നിന്നും വിജയിച്ചു. പുത്തൂർ, മാവടി പാലോട്ട് വൈഷ്ണവം വീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്ന പരേതനായ ചെല്ലപ്പൻ പിള്ളയുടെയും ലീലയുടെയും ഇളയ മകനാണ്. പ്രശസ്ത കന്നഡ കവയിത്രിയും എഴുത്തുകാരിയുമായ കനകഹാമയാണ് ഭാര്യ. മകൾ: അന്നപൂർണേശ്വരി ദേവി.