രണ്ടാം തവണ പകിട്ടോടെ

Monday 18 May 2026 1:45 AM IST

മന്ത്രിസ്ഥാനത്തേക്ക് ആദ്യം പകരക്കാരനായി. ഇപ്പോൾ പൂർണ്ണ പകിട്ടോടെയും. പി.ജെ.ജോസഫ് രാജിവച്ചപ്പോഴുണ്ടായ ഒഴിവിൽ 2007- 2009 വരെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നു. കേരള കോൺഗ്രസ് നിയസഭാ കക്ഷിനേതാവും എക്സിക്യുട്ടീവ് ചെയർമാനുമായ അഡ്വ. മോൻസ് ജോസഫ് മന്ത്രിസഭയിലെത്തുന്നത് കാൽനൂറ്റാണ്ടിലേറെയുള്ള പാർലമെന്ററി പരിചയത്തോടെ. 1996 ലും പിന്നീട് 2006 മുതൽ ഇങ്ങോട്ട്

തുടർച്ചയായും കടുത്തുരുത്തി മണ്ഡലം ചേർത്തുപിടിച്ചു. കടുത്തുരുത്തി ആപ്പാഞ്ചിറയിലാണ് ജനനം. വയസ് 62. കെ.എസ്.സി യൂണിറ്റ് പ്രസിഡന്റും ബസേലിയസ് കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. കടുത്തുരുത്തി നരിമറ്റത്തുമ്യാലിൽ പരേതനായ ഒ.ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: സോണിയ (അദ്ധ്യാപിക കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ). മകൾ : മരീന (എം.ജി സർവകലാശാല എം.എഡ് വിദ്യാർത്ഥിനി).