മൂന്നാമൂഴത്തിൽ മന്ത്രിപദം
Monday 18 May 2026 1:48 AM IST
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുള്ളൻമടയ്‌ക്കൽ എം.വി. ജോണിന്റെയും എൽസമ്മയുടെയും മകനാണ് അങ്കമാലിയിൽ നിന്ന് വിജയിച്ച റോജി എം. ജോൺ വയസ് 42. നിയമസഭയിൽ ഇത് മൂന്നാമൂഴം. 2016ൽ അങ്കമാലിയിൽ ജനതാദളിലെ ബെന്നി മൂഞ്ഞേലിയെയും 2021ൽ ജോസ് തെറ്റയിലിനെയും തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. ഇത്തവണ തോൽപ്പിച്ചത് സാജു പോളിനെ. എ.ഐ.സി.സി. സെക്രട്ടറിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമാണ്. എൻ.എസ്.യു ദേശീയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ്.എച്ച് കോളേജ് തേവര, ജെ.എൻ.യു ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു തുടർപഠനം. എം.എ, എം.ഫിൽ ആണ് വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. സംരംഭകയും അങ്കമാലി കാലടി സ്വദേശിയുമായ ലിപ്‌സിയാണ് ഭാര്യ.