SignIn
Kerala Kaumudi Online
Thursday, 19 September 2024 6.35 AM IST

ലോക വേദികളിൽ ഇന്ത്യയ്‌ക്ക് ആദരവും ഉത്തരവാദിത്വവും: രാഷ്‌ട്രപതി മുർമ്മു

Increase Font Size Decrease Font Size Print Page
drauparthi-murmu

ന്യൂഡൽഹി: ലോക വേദിയിൽ നേടിയെടുത്ത ആദരവ് ഇന്ത്യയ്‌ക്ക് പുതിയ അവസരങ്ങളും ഉത്തരവാദിത്വങ്ങളും നൽകുന്നതായി രാഷ്ട്രപതി ദ്രൗപതി മുർമ്മു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഈ വർഷത്തെ ജി 20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ വഹിക്കുന്നത് ഇതിന് ഉദാഹരണമാണ്. ലോക വേദികളിലെ നമ്മുടെ ഇടപെടലുകളാണ് മാറ്റത്തിന് കാരണം. ജി 20 അദ്ധ്യക്ഷ സ്ഥാനം കൂടുതൽ സമത്വമുള്ള സുസ്ഥിരമായ ഒരു ലോകക്രമം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുന്നതിന് രാജ്യത്തെ സഹായിക്കും. ആഗോള വെല്ലുവിളികൾ ഈ വേദിയിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കും. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടും ജി.ഡി.പിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ജി 20 കൂടുതൽ ഊന്നൽ നൽകണം.

സ്വാതന്ത്ര്യം നേടുമ്പോൾ ദരിദ്രവും നിരക്ഷരവുമായ രാഷ്ട്രമായിരുന്ന ഇന്ത്യ ഇന്ന് ലോകവേദിയിൽ മുന്നേറുന്ന ആത്മവിശ്വാസമുള്ള രാഷ്ട്രമായി മാറി. സർക്കാരിന്റെ ഇടപെടലുകളാണ് ഇത് സാദ്ധ്യമാക്കിയത്. മഹാത്മജിയുടെ സർവ്വോദയ എന്ന ആദർശം സാക്ഷാത്കരിക്കാൻ ഇനിയും ഏറെ ചെയ്യാനുണ്ട്. ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായത് സർവ്വോദയ ദൗത്യത്തിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഉദാഹരണമാണ് . ആത്മനിർഭർ ഭാരത് വലിയ പ്രതികരണമാണുണ്ടാക്കിയത്. ജനാധിപത്യത്തിന് വഴികാട്ടിയായ ഭരണഘടന അംഗീകരിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ്. ഭരണഘടനാ ശിൽപ്പി അംബേദ്ക്കറോട് രാഷ്ട്രത്തിന് എന്നും നന്ദിയുണ്ടായിരിക്കും.

രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകണം. ചൊവ്വ ദൗത്യ സംഘത്തിന് കരുത്ത് പകരുന്നത് അസാധാരണക്കാരായ സ്ത്രീകളാണ്. നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്കാണ് വലിയ പങ്ക്. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുകയാണ്. രാജ്യത്തെ പ്രാപ്തമാക്കുന്ന കർഷകർ, തൊഴിലാളികൾ, ശാസ്ത്രജ്ഞർ, നാടിന്റെ അംബാസഡർമാരായ പ്രവാസികൾ എന്നിവരെയും ഞാൻ അഭിനന്ദിക്കുന്നു. നാടിന് വേണ്ടി ജീവൻ ത്യജിച്ച എല്ലാ സേനകളിലെയും ധീരഹൃദയരെ ഞാൻ അഭിവാദ്യം ചെയ്യുന്നു - രാഷ്ട്രപതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.