കൊച്ചി: സ്വന്തം മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വർണവും പണവുമായി പിതാവ് കാമുകിക്കൊപ്പം ഒളിച്ചോടി. എറണാകുളത്തെ വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകൾ പൊലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവിനെ തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി. ഈ സ്ത്രീക്ക് കാനഡയിൽ ജോലിയുണ്ടെന്നാണ് വിവരം.
വീട്ടിലേക്ക് മടങ്ങാൻ പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാൻ തനിക്ക് പറ്റില്ലെന്ന് ഇയാൾ പറഞ്ഞു. എന്നാൽ തന്റെ വിവാഹത്തിന് കൈ പിടിച്ച് തരാനെങ്കിലും വരണമെന്ന മകളുടെ അഭ്യർത്ഥന അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ പിതാവ് അത് അംഗീകരിച്ചു. സ്വർണവും വിവാഹത്തിനായി സൂക്ഷിച്ചുവച്ച അഞ്ച് ലക്ഷത്തോളം രൂപയുമാണ് ഇയാൾ കൊണ്ടുപോയത്. ഒരു മാസം മാത്രമാണ് ഇനി വിവാഹത്തിനുള്ളത്.
എന്നാൽ നിശ്ചയിച്ച പ്രകാരം യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വരൻ അറിയിച്ചു. ഇയാളുടെ കൂടെക്കൂടിയ സ്ത്രീക്ക് കാനഡയിൽ ഭർത്താവുണ്ടെന്നാണ് വിവരം. യുവതിയുടെ പിതാവും സ്ത്രീയും തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |