
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ സർവകലാശാല ആരംഭിക്കുന്നതിന്
ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കാൻ സഹകരണസംഘം രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. അഞ്ചു മാസത്തിനുള്ളിൽ പ്രാരംഭ നടപടികൾ പൂർത്തിയാക്കുകയാണ് സഹകരണ വകുപ്പിൻെ്റ ലക്ഷ്യം.
കേരളത്തിൽ സഹകരണ യൂണിയന് കീഴിൽ 13 സഹ. പരിശീലന കോളജുകളും 16 പരിശീലന ഡിവിഷനുകളുമുണ്ട്. ഇതിനുപുറമേ കേപ്പിന് കീഴിൽ ഒമ്പത് എൻജീനീയറിങ് കോളജുകളുമുണ്ട്. നഴ്സിങ് കോളജുകൾ, സഹകരണ കോളജുകൾ, അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമുണ്ട്. ഇവയെല്ലാം ഒരു സർവകലാശാലയ്ക്ക് കീഴിലാക്കും.
സഹകരണ സർവകലാശാല തുടങ്ങാൻ കേപ്പ് തയ്യാറാക്കിയ പദ്ധതി, ചെലവ്
കുടുതലാതിനാൽ ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചത്. സഹകരണ മേഖലയിലെ പരിശീലനം കേന്ദ്ര സർവകലാശാലയ്ക്ക് കീഴിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് യോജിപ്പില്ല. ദേശിയ സഹകരണ കരട് നയം സംസ്ഥാനം തള്ളിയാരുന്നു..
കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സഹകരണ സർവകലാശാല ആരംഭിച്ചിരുന്നു. ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻ്റ് ആനന്ദിനെ ത്രിഭുവൻ സഹ്കാരി യൂണിവേഴ്സിറ്റി എന്ന് പുനർ നാമകരണം ചെയ്താണിത്.സംസ്ഥാനങ്ങളിലെ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർവകലാശാലയിൽ അഫിലിയേഷൻ നേടാനാകും. എന്നാൽ, കേരളത്തിലെ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിനു കീഴിലാകാൻ ഇതിടയാക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാരിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |