
അവയവ മാറ്റത്തിന് 450 കോടി ചെലവിൽ കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് സേവനാവകാശ കമ്മിഷൻ ഉടൻ നിലവിൽ വരുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരിൽ സെക്രട്ടറിയായിരുന്ന ഒരാൾക്കായിരിക്കും ചുമതല.
സേവനം സമയബന്ധിതമായി ലഭ്യമായില്ലെങ്കിൽ കമ്മിഷന് പരാതി നൽകാം. സേവനം നൽകാതെ വീഴ്ച വരുത്തിയവർക്കെതിരെ കമ്മിഷൻ പിഴയും അച്ചടക്ക നടപടിയും സ്വീകരിക്കും.അവയവ മാറ്റത്തിന് 450 കോടി ചെലവഴിച്ച് പുതിയ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് സ്ഥാപിക്കുമെന്നും,മനുഷ്യാവകാശ കമ്മിഷൻ മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് മന്ത്രി രാജീവ് പറഞ്ഞു. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. നഗരത്തിൽ 5 സെന്റോ ഗ്രാമത്തിൽ 10 സെന്റോ മാത്രമുള്ള കുടുംബം എടുത്ത വായ്പ ജപ്തിയായാൽ ഇതിന്റെ പ്രയോജനം ലഭിക്കും..
സമൂഹം ആധുനികമാവുമ്പോൾ സഹാനുഭൂതി നഷ്ടമാവുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ നുവാൽസ് വൈസ്ചാൻസലർ ഡോ.ജി. ബി. റെഡ്ഢി പറഞ്ഞു.
അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനേക്കാൾ താത്പര്യം സെൽഫിയെടുക്കുന്നതിലാണ്. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അദ്ധ്യക്ഷനായി. അംഗങ്ങളായ കെ. ബൈജുനാഥ്, വി. ഗീത, നിയമ സെക്രട്ടറി കെ.ജി. സനൽ കുമാർ, മുഖ്യ വിവരാവകാശ കമ്മിഷണർ വി. ഹരി നായർ, കെ.ആർ. സുചിത്ര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |