മെഡിക്കൽ കോളേജുകളിലെ സ്ഥിതി ധവളപത്രമിറക്കണം : കെ.ജി.എം.സി.ടി.എ

Monday 18 May 2026 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ അവസ്ഥ സംബന്ധിച്ച് ധവളപത്രമിറക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പല മെഡിക്കൽ കോളേജുകളിലും ഡോക്ടർമാരുടെ രൂക്ഷക്ഷാമമാണ്. ഉപകരണങ്ങൾ വാങ്ങുകയോ കേടായവ സമയത്ത് ശരിയാക്കുകയോ ചെയ്യുന്നില്ല. പുതുതായി സർവീസിലേക്ക് വരാൻ പലരും മടിക്കുകയാണ്. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി ഡോ.പി.എസ്.ഷാജഹാൻ (പ്രസിഡന്റ്),ഡോ. സജിത് വിളമ്പിൽ (ജന.സെക്രട്ടറി), ഡോ.ഷെഫ്ന ( ട്രഷറർ),ഡോ. ടി. ഗോപകുമാർ (ബുള്ളറ്റിൻ എഡിറ്റർ), ഡോ.റോസ്നരാ ബീഗം,ഡോ.മോഹൻദാസ് (സംസ്ഥാന വക്താക്കൾ) എന്നിവരെ തിരഞ്ഞെടുത്തു.