കേരളസർവകലാശാല പരീക്ഷ വിജ്ഞാപനം
നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി – 2021 അഡ്മിഷൻ), ജൂൺ 2026 പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ നാലാം സെമസ്റ്റർ ബിടെക് (റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2020 - 2023 അഡ്മിഷൻ), ജൂൺ 2026 പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2022 സ്കീം) പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 - 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2020 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം - മേഴ്സിചാൻസ് – 2013, 2014 അഡ്മിഷൻ), സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികൾ (2008, 2013 സ്കീം) കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ സപ്ലിമെന്ററി വിദ്യാർത്ഥികൾ (2015 – 2017 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
ആറാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018, 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ വൈവവോസി പരീക്ഷ 12ന് നടത്തും.
എം.ജി സർവകലാശാലപരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.എസ്ഡബ്ല്യു, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം, (സി.എസ്.എസ്) എം.എഫ്.എ (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) രണ്ടാം സെമസ്റ്റർ എം.എൽ.ഐ.സി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 14 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷകൾ ജൂൺ മൂന്ന് മുതൽ നടക്കും.
കീം: അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
2026-27 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പ്രവേശന പരീക്ഷകളുടെ അന്തിമ ഉത്തരസൂചികകൾwww.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാസം 23 ന് പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷകളുടെ ഉത്തരസൂചികകൾ സംബന്ധിച്ച് ലഭിച്ച പരാതികൾ വിദഗ്ദ്ധ സമിതി പരിശോധിച്ചു. ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
കീം:ഉത്തരങ്ങൾ പ്രസിദ്ധീകരിച്ചു
കേരള എൻജിനിയറിംഗ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ (Candidate Responses) www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. candidate പോർട്ടലിൽ candidate response ലഭ്യമാകും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ: തീയതി ദീർഘിപ്പിച്ചു
തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെക്ഷൻ-II) പ്രവേശന പരീക്ഷയ്ക്ക് 10ന് വൈകിട്ട് അഞ്ചു വരെ www.cee.kerala.gov.inവഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ 27.04.2026 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.